പട്യാല: പഞ്ചാബ് കോൺഗ്രസിന്റെ ഭീഷ്മ പിതാമഹനെന്ന് അറിയപ്പെടുന്ന മുൻമന്ത്രി ലാൽ സിംഗ് (84) അന്തരിച്ചു.
ചണ്ഡിഗഡിലെ വസതിയിൽവച്ച് ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്ന് മൊഹാലിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് അന്ത്യം.
1990 ൽ ബിയാന്ത് സിംഗ് സർക്കാരിൽ ഏറ്റവും സ്വാധീനശക്തിയുള്ള മന്ത്രിയായിരുന്നു. അമരീന്ദർ സിംഗ് സർക്കാരിൽ ധനമന്ത്രിയായും മികവ് തെളിയിച്ചു. ആറ് തവണ നിയമസഭയിലെത്തിയ ലാൽ സിംഗ് പഞ്ചാബ് പ്രദേശ് കോൺഗ്രസ് അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.